കൂത്തുപറമ്പ്: മാനന്തേരി പോസ്റ്റ് ഓഫീസിന് സമീപം പോലീസ് വാഹനം അപകടത്തിൽപ്പെട്ടു. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരം 3:30 ഓടെയായിരുന്നു സംഭവം. കണ്ണവം ഭാഗത്തുനിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലും റോഡരികിലെ മതിലിലും ഇടിക്കുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന സി.ഐയും രണ്ട് സിവിൽ പോലീസ് ഓഫീസർമാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കണ്ണവം പോലീസ് സ്ഥലത്തെത്തി തുടർന്നുള്ള നടപടികൾ സ്വീകരിച്ചു.
