Zygo-Ad

തലശേരി നോർത്ത് സബ്ജില്ലാ സ്കൂൾ കലോത്സവം നവംബർ 4 മുതൽ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ വച്ച് നടക്കും



പിണറായി: തലശേരി നോർത്ത് സബ്‌ജില്ല സ്കൂൾ കലോത്സവം നവംബർ 4, 5, 6 തീയതികളിൽ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ വെച്ച് നടക്കും. കലോത്സവത്തിന്റെ മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരണ യോഗം വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പഞ്ചായത്ത് അംഗം കെ മോഹനൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി റീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി രേഷ്‌മ, തലശേരി നോർത്ത് എഇഒ എ പ്രശാന്ത്, പ്രധാനാധ്യാപകൻ കെ വിനീതൻ, പിണറായി സ്റ്റേഷൻ എസ്ഐ പി പി രൂപേഷ്, കെ മധുസൂദനൻ, ജനാർദനൻ പടന്നക്കണ്ടി, എം ഷിജിൻ, എ കെ സുരേഷ്, ലിജിത്ത് കുമാർ, ശ്രീകുമാർ, കെ ദിവാകരൻ, അബ്ദുൽ ഹമീദ്, കെ ഷിജിത്ത്, പി മോഹനൻ, നിതിഷ, ഷിജിന, കെ വി കരുണാകരൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

 

വളരെ പുതിയ വളരെ പഴയ