കൂത്തുപറമ്പ്: മരത്തിന്റെ ചില്ല വെട്ടുന്നതിനിടെ താഴേക്ക് വീണ് മധ്യവയസ്കന് ദാരുണാന്ത്യം. കൈതേരി കപ്പണ ഞണ്ടാടി സ്വദേശി പി. സുരേന്ദ്രൻ (57) ആണ് മരിച്ചത്.
ശനിയാഴ്ച വീട്ടുപറമ്പിലെ മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
