Zygo-Ad

എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ (ASMSA) റവന്യൂ ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ നടന്നു


കൂത്തുപറമ്പ്: എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷന്റെ (ASMSA) റവന്യൂ ജില്ലാ സമ്മേളനം കൂത്തുപറമ്പ് ബി.ഇ.എം.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം പി.കെ. പ്രവീൺ എം.എൽ.എ നിർവ്വഹിച്ചു.

എയ്ഡഡ് സ്കൂളുകളിലെ മിനിസ്റ്റീരിയൽ ജീവനക്കാർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും സർവീസ് സംബന്ധമായ ആവശ്യങ്ങളും സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്തു. അർഹമായ വേതന പരിഷ്കരണവും തസ്തിക നിർണ്ണയത്തിലെ അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

സംഘടനയുടെ ജില്ലാ-മേഖലാ ഭാരവാഹികളും സ്കൂൾ മിനിസ്റ്റീരിയൽ മേഖലയിലെ നിരവധി ജീവനക്കാരും പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ