Zygo-Ad

ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി 'സേവാ സങ്കൽപ്പ് അഭിയാൻ' ശിൽപശാല സംഘടിപ്പിച്ചു


കൂത്തുപറമ്പ്: ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സേവാ സങ്കൽപ്പ് അഭിയാൻ' ശിൽപശാല സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ. വി. രത്നാകരൻ ശിൽപശാല ഉദ്ഘാടനം ചെയ്തു.

പാർട്ടി പ്രവർത്തകരെയും പ്രാദേശിക ഭാരവാഹികളെയും പങ്കടുപ്പിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കൂടുതൽ ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.

മണ്ഡലത്തിലെ പ്രമുഖ പാർട്ടി നേതാക്കളും വിവിധ മോർച്ചാ ഭാരവാഹികളും ശിൽപശാലയിൽ പങ്കെടുത്തു.


 

വളരെ പുതിയ വളരെ പഴയ