Zygo-Ad

നിർമ്മലഗിരി കോളേജിന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധം: മാനേജ്‌മെന്റ്


കൂത്തുപറമ്പ്: കഴിഞ്ഞ ദിവസം രാത്രി നിർമ്മലഗിരി കോളേജിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം നടന്നുവെന്ന രീതിയിൽ ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.

സംഭവം നടന്നു എന്ന് പറയുന്ന ദിവസം കോളേജ് അവധിയായിരുന്നു. രാത്രി സമയങ്ങളിൽ കോളേജ് ക്യാമ്പസ് പ്രവർത്തിക്കാറുമില്ല. ക്യാമ്പസിന് പുറത്ത് പൊതുവഴിയിൽ വെച്ചുണ്ടായ രാഷ്ട്രീയ തർക്കങ്ങളെയോ അക്രമങ്ങളെയോ കോളേജുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കുന്നത് തികച്ചും ദുരുദ്ദേശ്യപരമാണ്.

വർഷങ്ങളായി മികവോടെ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ നിർമ്മലഗിരി കോളേജിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാനും പൊതുജന മധ്യത്തിൽ കോളേജിനെ മോശമായി ചിത്രീകരിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തുന്നത്. സ്ഥാപനത്തിന് യാതൊരുവിധ ബന്ധവുമില്ലാത്ത സംഭവങ്ങളിൽ കോളേജിന്റെ പേര് വലിച്ചിഴക്കരുതെന്നും ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നൽകുന്നതിൽ നിന്നും പ്രചരിപ്പിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും കോളേജ് മാനേജ്‌മെന്റും പ്രിൻസിപ്പലും അഭ്യർത്ഥിച്ചു.



വളരെ പുതിയ വളരെ പഴയ