Zygo-Ad

പൊന്ന്യം സൗത്ത് സെൻട്രൽ എൽപി സ്കൂളിൽ അധ്യാപക സംഗമവും ആദരിക്കലും സംഘടിപ്പിച്ചു


പൊന്ന്യം: കതിരൂർ മഹാത്മാ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ പൊന്ന്യം സൗത്ത് സെൻട്രൽ എൽപി സ്കൂളിൽ വെച്ച് വിവിധ അധ്യാപക തലമുറകളുടെ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ മുതിർന്ന അധ്യാപകരായ കെ.കെ. കുമാരൻ, എൻ. ഭാസ്കരൻ, ടി. രാജലക്ഷ്മി, കെ. രാമചന്ദ്രൻ, ടി.വി. വിമല, സി.കെ. വിജയലക്ഷ്മി, യു. ദാമോദരൻ എന്നിവരെ ആദരിച്ചു.

കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ആർ.കെ. ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് ഡിഡിഇ എം.കെ. രാജു ആദരിക്കപ്പെട്ടവരെ പൊന്നാട അണിയിച്ചു. പി. ജനാർദ്ദനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.വി. രാജൻ പെരിങ്ങാടി, ഡോ. ശശിധരൻ കുനിയിൽ, കെ.കെ. നാരായണൻ, വി.ഇ. കുഞ്ഞനന്തൻ, രമണി പുതിയടത്ത്, ഒ.പി. ശൈലജ, അരുൺ നാരായണൻ, എ.കെ. പുരുഷോത്തമൻ നമ്പ്യാർ, എം. രാജീവൻ, എ.വി. രാമദാസ്, ടി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ