കൂത്തുപറമ്പ്: കണ്ണവം വെളുമ്പത്ത് മഖാംശരീഫ് ഉറൂസ് പരിപാടികൾക്ക് പ്രൗഢോജ്ജ്വല തുടക്കം. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെയാണ് ഉറൂസ് ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്.
തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ട്രഷറർ സയ്യിദ് സുഹൈൽ തങ്ങൾ അസ്സഖാഫ് മടക്കര ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ വിവിധ മതസൗഹാർദ്ദ സമ്മേളനങ്ങൾ, ദിക്ർ ദുആ മജ്‌ലിസ്, മതപ്രഭാഷണങ്ങൾ എന്നിവ ഉറൂസിന്റെ ഭാഗമായി നടക്കും. പ്രമുഖ പണ്ഡിതന്മാരും സാംസ്കാരിക നേതാക്കളും വരും ദിവസങ്ങളിലെ ചടങ്ങുകളിൽ സംബന്ധിക്കും.
