Zygo-Ad

നിർമ്മലഗിരി കോളേജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം

 


കൂത്തുപറമ്പ് :കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലുണ്ടായ അക്രമത്തിൽ എസ്എഫ്ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് പരിക്കേറ്റു. എസ്എഫ്ഐ കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ആകാശ്, പ്രസിഡണ്ട് അഭിനവ്, യൂണിറ്റ് പ്രസിഡണ്ട് യദുകൃഷ്ണ, അമേഘ്, പ്രത്യുഷ് എന്നിവർക്കാണ് പരിക്കേറ്റത്.

ചുവരെഴുതുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എം സി അതുലിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

വളരെ പുതിയ വളരെ പഴയ