കൂത്തുപറമ്പ്: കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ സി.പി.എം അക്രമം. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിന് സമീപത്ത് വെച്ചാണ് അതുലിന് നേരെ ആക്രമണമുണ്ടായത്. അക്രമത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.
സി.പി.എം നേതാക്കൾക്കുള്ള പോലീസ് സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കഴിഞ്ഞ ദിവസം അതുൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം നടന്നത്. പരിക്കേറ്റ അതുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
