Zygo-Ad

കൂത്തുപറമ്പിൽ നിന്നും കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി; കുട്ടി വീടുവിട്ടത് പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ രക്ഷിതാക്കൾ വഴക്കുപറയും എന്ന് പേടിച്ച്


കൂത്തുപറമ്പ്: പാറയിൽ നിന്ന് കാണാതായ രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അദ്വൈതിനെ (15) കണ്ടെത്തി. ചോനാടു വെച്ച് മറ്റൊരാളുടെ മൊബൈൽ ഫോണിൽ നിന്ന് കുട്ടി തന്നെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 800 രൂപയുമായി ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് അദ്വൈത് വീട്ടിൽ നിന്നിറങ്ങിയത്. ട്യൂഷൻ സെന്ററിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ വിവരമറിയിച്ചതോടെ രക്ഷിതാക്കൾ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി കണ്ണൂരിലെത്തിയ കുട്ടി, രാത്രി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ബോഗിയിലാണ് ഉറങ്ങിയത്. ബുധനാഴ്ച രാവിലെ തിരികെ തലശ്ശേരിയിലെത്തുകയായിരുന്നു.

പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ മാതാപിതാക്കൾ വഴക്കുപറയുമെന്ന ഭയം മൂലമാണ് വീടുവിട്ടിറങ്ങിയതെന്ന് കുട്ടി പോലീസിന് മൊഴി നൽകി. തുടർന്ന് പോലീസ് നടപടികൾ പൂർത്തിയാക്കി കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം അയച്ചു.



വളരെ പുതിയ വളരെ പഴയ