Zygo-Ad

കേളകം അടക്കാത്തോട് ശാന്തിഗിരിയിൽ ജനവാസ മേഖലയിലിറങ്ങി കാട്ടാന ഭീതി പരത്തി; കൃഷി നശിപ്പിച്ചു


കേളകം: അടക്കാത്തോട് ശാന്തിഗിരിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീണ്ടും വലിയ ഭീതി പരത്തി. ശാന്തിഗിരി അട്ടക്കുളം രാജന്റെ വീട്ടുമുറ്റത്താണ് രാത്രിയോടെ കാട്ടാന എത്തിയത്.

വീട്ടുമുറ്റത്തും പറമ്പിലും നട്ടുവളർത്തിയ വാഴകൾ ഉൾപ്പെടെയുള്ള കൃഷികൾ കാട്ടാന പൂർണ്ണമായും പിഴുതെറിഞ്ഞ് നശിപ്പിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്നാണ് ആന കാട്ടിലേക്ക് തിരികെ കയറിയത്. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുന്നത് പ്രദേശവാസികളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാകുന്നുണ്ട്. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് ആനമതിലോ സോളാർ വേലിയോ നിർമ്മിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



വളരെ പുതിയ വളരെ പഴയ