Zygo-Ad

ലോക നാളികേര ദിനാഘോഷം: മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ പരിപാടികൾ സംഘടിപ്പിച്ചു


മട്ടന്നൂർ: മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക നാളികേര ദിനാഘോഷം സംഘടിപ്പിച്ചു. വട്ടിപ്രം യു.പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. സന്ധ്യാലക്ഷ്മി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

നാളികേര കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും ഉൽപ്പാദന വർദ്ധനവിനെക്കുറിച്ചും ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായാണ് ദിനാഘോഷം സംഘടിപ്പിച്ചത്. ചടങ്ങിൽ ജനപ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും കാർഷിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ