Zygo-Ad

കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങൾ


കൂത്തുപറമ്പ്: പാറയിൽ നിന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈതിനെ (15) കാണാതായതായി പരാതി. ചൊവ്വാഴ്ച രാവിലെ ആറരയോടെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെക്കുറിച്ചാണ് വിവരമൊന്നുമില്ലാത്തത്.

സാധാരണയായി ട്യൂഷൻ കഴിഞ്ഞ് നേരെ സ്‌കൂളിലേയ്ക്ക് പോകുന്ന അദ്വൈത് ക്ലാസിൽ എത്തിയില്ലെന്ന് അധ്യാപകർ അറിയിച്ചതോടെയാണ് മാതാപിതാക്കൾ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

വീട്ടിൽ നിന്ന് സ്കൂൾ യൂണിഫോമിൽ ഇറങ്ങിയ കുട്ടി, റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ സാധാരണ വസ്ത്രങ്ങൾ ധരിച്ച നിലയിലാണ് കാണപ്പെട്ടത്. സ്റ്റേഷനിലെത്തിയ കുട്ടി ഏത് ട്രെയിനിലാണ് കയറിയത് അല്ലെങ്കിൽ എങ്ങോട്ടാണ് പോയത് എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണവും വ്യാപക തിരച്ചിലും ഊർജ്ജിതമാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ