Zygo-Ad

കോളയാട് കൊമ്മേരിയിൽ മോട്ടർ പുരയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി


കോളയാട്: കോളയാട് കൊമ്മേരിയിലെ ജോൺ ചാക്കോയുടെ പുന്നപ്പാലത്തെ മോട്ടർ പുരയിൽ നിന്ന് വൻ രാജവെമ്പാലയെ പിടികൂടി.

മോട്ടർ പുരയിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് വീട്ടുകാർ വിവരമറിയിച്ചതിൻ പ്രകാരം വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം (RRT) സ്ഥലത്തെത്തിയാണ് രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടിയത്. തുടർന്ന് പാമ്പിനെ വനമേഖലയിലേക്ക് തുറന്നുവിട്ടു.



വളരെ പുതിയ വളരെ പഴയ