കണ്ണൂർ ജില്ലയിലെ നാറാത്ത്, വേങ്ങാട് പഞ്ചായത്തുകളിലെ വയോജന വിശ്രമകേന്ദ്രങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ കെയർടേക്കർമാരെ നിയമിക്കുന്നു.
നാറാത്ത് പഞ്ചായത്ത് സായംപ്രഭ ഹോമിലെ ഒഴിവിലേക്ക് പ്ലസ് ടു ആണ് യോഗ്യത. ജെറിയാട്രിക് കെയറിൽ പരിശീലനം ലഭിച്ചവർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ ഏഴിന് പകൽ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് അഭിമുഖം നടക്കും.
വേങ്ങാട് പഞ്ചായത്തിലെ വയോജന വിശ്രമകേന്ദ്രത്തിലേക്ക് വനിതാ കെയർടേക്കറെയാണ് നിയമിക്കുന്നത്. അപേക്ഷകർ എസ്എസ്എൽസി പാസായിരിക്കണം. പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 15-ന് രാവിലെ 10.30-ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
