Zygo-Ad

ചെങ്കല്ല് വിലവർധന നീക്കം: പ്രതിഷേധവുമായി ട്രേഡ് യൂണിയൻ

 


കൂത്തുപറമ്പ്: ചെങ്കല്ലിന് അന്യായമായി വില വർധിപ്പിക്കാനുള്ള ചില പണ ഉടമകളുടെ നീക്കം ഉപേക്ഷിക്കണമെന്ന് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കൂത്തുപറമ്പ് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

കൂത്തുപറമ്പ് ഏരിയയിലെ ചെങ്കൽ പണകളിൽ ഒന്നാംതരം ചെങ്കല്ലിന് 26 രൂപയും രണ്ടാംതരത്തിന് 23 രൂപയും മൂന്നാംതരത്തിന് 18 രൂപയുമായിരുന്നു നിലവിലുണ്ടായിരുന്ന നിരക്ക്. എന്നാൽ രണ്ടുമാസം മുമ്പ് ജില്ലയിൽ എല്ലാതരം ചെങ്കല്ലുകൾക്കും 2.50 രൂപ വീതം വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏരിയയിലെ ചില പണ ഉടമകൾ വീണ്ടും ഒരു രൂപ വീതം വർധിപ്പിക്കാൻ നീക്കം നടത്തുന്നത്. ഈ വിലവർധനവ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് യൂണിയൻ വ്യക്തമാക്കി.

യോഗത്തിൽ ടി പവിത്രൻ അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ടി അശോകൻ, എൻ ദിനേശ് ബാബു, എൻ പ്രജീഷ് എന്നിവർ സംസാരിച്ചു.

 

വളരെ പുതിയ വളരെ പഴയ