കൂത്തുപറമ്പ്: എം.ഒ. പത്മനാഭൻ പഠനകേന്ദ്രത്തിന്റെയും പുരോഗമന കലാസാഹിത്യ സംഘം കൂത്തുപറമ്പ് ഏരിയ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സീതാറാം യെച്ചൂരി അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ. സുകന്യ ഉദ്ഘാടനം ചെയ്തു.
വിവിധ സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതത്തെയും ഇടത് ബഹുജന പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകളെയും കുറിച്ച് യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു.
