മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ പതിനേഴാം വാർഡായ ഉരുവച്ചാലിൽ സെപ്റ്റംബർ 28-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കി നടക്കുമെന്ന് അധികൃതർ അറിയിച്ചു.
പുതുക്കിയ വോട്ടർപട്ടിക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലും (sec.kerala.gov.in) പരിശോധനയ്ക്കായി ലഭ്യമാണ്.
സെപ്റ്റംബർ 28-ന് രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. സെപ്റ്റംബർ 29-ന് രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.
