കണ്ണവം: വെളുമ്പത്ത് മഖാം ഉറൂസ് മഹോത്സവത്തിന്റെ ഭാഗമായി ഭക്തിനിർഭരമായ ഘോഷയാത്ര സംഘടിപ്പിച്ചു. എടയാറിൽ നിന്നും ആരംഭിച്ച ഘോഷയാത്ര നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തത്തോടെ വെളുമ്പത്ത് മഖാം പരിസരത്ത് സമാപിച്ചു.
തുടർന്ന് മഖാമിൽ പ്രത്യേക പ്രാർത്ഥനകളും സദസ്സും നടന്നു. ഉറൂസിന്റെ പ്രധാന ചടങ്ങുകളിലൊന്നായ മഹാ അന്നദാനം ബുധനാഴ്ച നടക്കും. അന്നദാന വിതരണത്തോടെ ഈ വർഷത്തെ വെളുമ്പത്ത് മഖാം ഉറൂസിന് ഔദ്യോഗികമായി സമാപനമാകും.
