കൂത്തുപറമ്പ്: ജനയുഗം സഹപാഠി അറിവുത്സവം സീസൺ 9 കൂത്തുപറമ്പ് ഉപജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വി.കെ. സുരേഷ് ബാബു നിർവ്വഹിച്ചു.
ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളാണ് അറിവുത്സവത്തിൽ പങ്കെടുത്തത്. വിദ്യാർത്ഥികളിൽ പൊതുവിജ്ഞാനവും ശാസ്ത്രാവബോധവും വളർത്തുന്നതിന്റെ ഭാഗമായാണ് ജനയുഗം അറിവുത്സവം സംഘടിപ്പിച്ചു വരുന്നത്.
മത്സരത്തിൽ വിജയികളായവർ ജില്ലാതല അറിവുത്സവ മത്സരത്തിൽ ഉപജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. സംഘാടക സമിതി ഭാരവാഹികളും അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.
