Zygo-Ad

മലയോര മേഖലകളിൽ കുരങ്ങുശല്യം രൂക്ഷം; കേര കർഷകർ പ്രതിസന്ധിയിൽ

 


പേരാവൂർ: പേരാവൂരിലെ മലയോര മേഖലകളിൽ കുരങ്ങുശല്യം അതിരൂക്ഷമായതോടെ കേര കർഷകർ വലിയ പ്രതിസന്ധിയിലായി. കണിച്ചാർ പഞ്ചായത്തിലെ നിടുംപുറംചാൽ മേഖലയിലാണ് കുരങ്ങുകൾ വ്യാപകമായി നാളികേര കൃഷി നശിപ്പിക്കുന്നത്. വിളഞ്ഞുതുടങ്ങുന്ന തേങ്ങയും ഇളനീരും കുരങ്ങുകൾ കൂട്ടത്തോടെയെത്തി വെട്ടിയിട്ടും കുടിച്ചുതീർത്തും നശിപ്പിക്കുകയാണ്.

ഇതുമൂലം ഓരോ കുടുംബത്തിനും പ്രതിമാസം ആയിരക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണുണ്ടാകുന്നത്. ഏറെ കഷ്ടപ്പെട്ട് വളവും വെള്ളവും നൽകി സംരക്ഷിക്കുന്ന തെങ്ങുകളിൽ നിന്ന് കർഷകർക്ക് യാതൊരു ആദായവും ലഭിക്കാത്ത അവസ്ഥയാണ്.

വിഷയത്തിൽ വനംവകുപ്പും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കുരങ്ങുകളെ കാട്ടിലേക്ക് തുരത്താനും ദുരിതത്തിലായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനും ഉടൻ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

വളരെ പുതിയ വളരെ പഴയ