Zygo-Ad

കൂത്തുപറമ്പിനെ മാതൃകാ ടൗണാക്കാൻ ബീക്കൺ ടൗൺ പദ്ധതി: സംഘാടക സമിതി യോഗം ചേർന്നു

 


കൂത്തുപറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തെ മാതൃകാ ടൗണാക്കി മാറ്റുന്നതിനായി നടപ്പിലാക്കുന്ന 'ബീക്കൺ ടൗൺ' പദ്ധതിയുടെ സംഘാടക സമിതി യോഗം ചേർന്നു. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി സംഘടിപ്പിച്ച യോഗം നഗരസഭാ വൈസ് ചെയർപേഴ്‌സൺ എം വി ശ്രീജ ഉദ്ഘാടനം ചെയ്തു.

ഫാത്തിമത്തുൽ ഹഷിത അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, ക്ലീൻ സിറ്റി മാനേജർ കെ സി ലതീഷ്, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ടൗണിന്റെ വികസനവും ശുചിത്വവും ലക്ഷ്യമിട്ടാണ് ബീക്കൺ ടൗൺ പദ്ധതി നടപ്പിലാക്കുന്നത്.

 

വളരെ പുതിയ വളരെ പഴയ