Zygo-Ad

കൊട്ടിയൂരിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


കൊട്ടിയൂർ: കൊട്ടിയൂർ മാടത്തങ്കാവ് കുണ്ടുതോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങലാട്ട് ഉന്നതിയിലെ സുഗു (40) വാണ് മരിച്ചത്.

കാണാതായതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. സുഗുവിന്റെ കാലിൽ തുണികൊണ്ടുള്ള തളയും സമീപത്തായി വീണുകിടക്കുന്ന തേങ്ങകളും കണ്ടെത്തിയിട്ടുണ്ട്. തെങ്ങിൽ കയറുന്നതിനിടെ താഴേക്ക് വീണുണ്ടായ അപകടമാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ, കേളകം എസ്.ഐ മെൽബിൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



വളരെ പുതിയ വളരെ പഴയ