Zygo-Ad

ഗെയിലിന് വേണ്ടി റോഡിൽ എടുത്ത കുഴി മൂടിയില്ല അപകടങ്ങൾ തുടർക്കഥയാവുന്നു

 


അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടി ഓടത്തിൽ പീടിക മുതൽ എക്കാൽ മെട്ടവരെ ഗെയിൽ ഗ്യാസ് ലൈനിന് വേണ്ടി പിഡബ്ല്യുഡി റോഡിൽ കുഴിച്ച കുഴി മൂടി ടാർ ചെയ്യാത്തതിനാൽ ഒരു മാസത്തിനിടെ നിരവധി ടൂവീലർ യാത്രികർ അപകടത്തിൽ പെട്ടു.

വണ്ടിക്കാരൻ പീടികയിലെ കുഴിയിൽ വീണ് അപകടം പറ്റിയ ചെറുപ്പക്കാരന് സാരമായി പരിക്കേറ്റിരുന്നു.

കൃത്യ സമയത്ത് കുഴിയടച്ച് താർ ചെയ്യാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്

വളരെ പുതിയ വളരെ പഴയ