Zygo-Ad

കൂത്തുപറമ്പ് ആമ്പിലാട് സഹൃദയ കലാകായിക സാംസ്ക്കാരിക കേന്ദ്രം 10ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു


കൂത്തുപറമ്പ് ആമ്പിലാട് സഹൃദയ കലാകായിക സാംസ്ക്കാരിക കേന്ദ്രം 10ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. സ്റ്റേജ് ആർട്ടിസ്റ്റ് പ്രശാന്ത് ചെണ്ടയാട് ഉദ്ഘാടനം ചെയ്തു.

കണ്ണൂർ എക്സൈസ് ഇൻ്റലിജൻ്റ്സ് ഇൻസ്പെക്ടർ കെ.ഷാജി ലഹരി വിരുദ്ധ സന്ദേശം നൽകി.

വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ പി ജനാർദ്ദനൻ അധ്യക്ഷൻ ആയിരുന്നു.

സെക്രട്ടറി പി സനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

നഗരസഭ കൗൺസിലർക്ക് വി പ്രഭാകരൻ, ടി.കെ അനീഷ്, ഡോ:എ ജോസഫ്, വി.കെ പവിത്രൻ, വി.ദിജേഷ്, ശ്രീകുമാർ സി ആർ, പരപ്രത്ത് രവീന്ദ്രൻ, സി.എസ് കൃഷ്ണനുണ്ണി, വി.എം തോമസ് തുടങ്ങിയവർ സംസാരിച്ചു.

സഹൃദയ മാർഗ ദർശിയായിരുന്ന പ്രൊഫ സി.വി രാജശേഖരൻ്റെ ഓർമ്മകൾക്ക് മുന്നിൽ സോപാന സംഗീതാർച്ചന, ചെണ്ടമേളം, തിരുവാതിര, കൈകൊട്ടിക്കളി, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, സിറ്റി മ്യൂസിക് ബാൻ്റ് കണ്ണൂർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് എന്നിവ അരങ്ങേറി.

വളരെ പുതിയ വളരെ പഴയ