Zygo-Ad

ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ അംഗൻവാടികള്‍ക്ക് "കിടക്കകള്‍" സ്നേഹ സമ്മാനമായി നല്‍കി എംഎല്‍എ


ഉളിക്കല്‍ : ഇരിക്കൂർ നിയോജക മണ്ഡലത്തിലെ അംഗൻവാടികളിലേക്കായി എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും അനുവദിച്ച കിടക്കകളുടെ നിയോജക മണ്ഡലം തല വിതരണോദ്ഘാടനം ഉളിക്കല്‍ ടൗണില്‍ നടന്നു.

268 അംഗൻവാടികളിലേക്കാണ് ഈ കിടക്കകള്‍ വിതരണം ചെയ്യുന്നത്. ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി അധ്യക്ഷത വഹിച്ചു. ഇരിക്കൂർ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഉളിക്കല്‍ ഉണ്ണി മിശിഹാ ഇടവക വികാരി ഫാ.തോമസ് കിടാരത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലിസി ഒ എസ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ചാക്കോ പാലക്കലോടി, സിടിപിഒ ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ നിഷ പാലത്തടത്തില്‍, ഉളിക്കല്‍ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സമീറ പള്ളിപ്പാത്ത്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ടോമി മൂക്കനോലി, സുജ ആഷി, ആയിഷ ഇബ്രാഹിം, ശ്രീദേവി പുതുശേരി, മിനി ഈറ്റിശ്ശേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കുര്യാക്കോസ് മണിപ്പാടത്ത്,ശശി പികെ, ടി എൻ എ ഖാദർ, സുജി, ഡോജു വരിക്കമാക്കല്‍, ജിജോ തോമസ്, റസാക്ക്, ബിനു മുട്ടത്തില്‍ ഐസിഡിഎസ് സൂപ്പർ വൈസർ ഷൈന പി എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ