കൂത്തുപറമ്പ്: ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. അലി സർവീസിൽ നിന്ന് വിരമിച്ചു. 23 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഡോക്ടർക്ക് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കെ.പി.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗര സഭാധ്യക്ഷ വി. സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അനിൽകുമാർ ഉപഹാര സമർപ്പണം നടത്തി.
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.ടി.രേഖ, ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ. ജി. അശ്വിൻ, ആർദ്രം ജില്ലാ നോഡൽ ഓഫിസർ ഡോക്ടർ സി. ബിജോയ്, തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവൻ, ഡോ. കെ. ഹനീഷ്, ആർഎംഒ ഡോ. വി.എസ്.ജിതിൻ, ഡോ.എം.ഷഫീർ ബാബു, ഡോ. ബിജുകുമാർ, ഡോ. സജന നാരായണൻ, സിന്ധു കെ. നമ്പ്യാർ, സി.ബേബി, എം. പ്രകാശൻ, രാജേന്ദ്രൻ, ജീമോൻ എന്നിവർ പ്രസംഗിച്ചു.