Zygo-Ad

പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി; ദൃശ്യങ്ങള്‍ പുറത്ത്


കണ്ണവം: പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. കണ്ണൂര്‍ കണ്ണവം വെങ്ങളത്ത് ഖാദി ബോര്‍ഡ് പരിസരത്താണ് സംഭവം.

ഡിസിസി അംഗം പ്രഭാകരനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഡിവൈഎഫ്ഐ ചെറുവാഞ്ചേരി മേഖല കമ്മിറ്റി, തലശ്ശേരി ഗവ. ആശുപത്രിയിലെ രോഗികൾക്ക് നൽകാനുള്ള "ഹൃദയപൂർവ്വം പൊതിച്ചോർ" പദ്ധതിയുടെ ഭാഗമായി കണ്ണവം വെങ്ങളത്ത് ഖാദി ബോർഡ് പരിസരത്ത് പൊതിച്ചോറ് ശേഖരിക്കവെ ഡിവൈഎഫ്‌ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റതെന്ന് പരാതിയില്‍ പറയുന്നു. 

യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദനമെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ പുറത്ത് വിട്ടു.

വളരെ പുതിയ വളരെ പഴയ