മട്ടന്നൂർ നിടുവോട്ടും കുന്നിൽ ഇന്നലെ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ ശിവപുരം സ്വദേശി അശ്വന്ത് (20) ആണ് മരിച്ചത്.
ശിവപുരം കരക്കറയിലെ ഐശ്വര്യ നിവാസിൽ മുകുന്ദന്റെയും ശൈലജയുടെയും മകനാണ് സഹോദരി ഐശ്വര്യ.
ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ അതേ ദിശയിൽ വന്ന ബൈക്ക് ഇടിച്ച് മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് അടുത്തുള്ള ആഴമേറിയ ഓവുചാലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും പരിക്ക് ഗുരുതരമായിരുന്നു രാത്രി 2 മണിയോടെ മരണപ്പെടുകയായിരുന്നു