കൊട്ടിയൂർ:വൈശാഖോത്സവത്തിൻ്റെ ഭാഗ മായ മകം കലംവരവ് തിങ്കളാഴ്ച നടക്കും. മുഴക്കുന്ന് നല്ലൂരിൽ നിന്ന് കൊട്ടിയൂരിലേക്ക് കുലാലസ്ഥാനികർ നടത്തുന്ന കലമെഴുന്നള്ളത്ത് തിങ്കളാഴ്ച സന്ധ്യക്ക് കൊട്ടിയൂരിലെത്തും. പിന്നെ നി ഗൂഢപൂജകളാണ് നടക്കുക. തിങ്കളാഴ്ച ഉച്ചശീവേലിക്ക് മുമ്പുവരെ മാത്രമെ സ്ത്രീകൾക്ക് പ്രവേശ നമുള്ളൂ. ഇതിനുശേഷം അലങ്കാരവാദ്യങ്ങളും ആനകളും സന്നിധാനത്തുനിന്ന് മടങ്ങും.
ശനിയാഴ്ച ആയില്യം ചതുശ്ശതം നിവേദിച്ചു. അക്കരെ കൊട്ടിയൂരിൽ തീർഥാടകപ്രവാഹമു ണ്ടായി. പടിഞ്ഞാറെ കിഴക്കെ നടകളിലെ ക്യൂ മണിക്കൂറുകളോളം നീണ്ടു. ശനിയാഴ്ചയായിട്ടും വലിയ ഗതാഗതക്കുരുക്ക് ഇല്ലാതിരുന്നത് ആശ്വാസമായി. ഞായാറാഴ്ച തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്.
ഇന്ന് ഗതാഗത നിയന്ത്രണം ഉത്സവത്തിനെത്തുന്ന വാഹനങ്ങളുടെ ആധിക്യം കാരണം കൊട്ടിയൂരിലുണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കാൻ ഞായ റാഴ്ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് വരുന്ന കൊട്ടിയൂർ തീർഥാടകരുടെയും റൂട്ട് ബസ്സുകളും ഒഴികെയുള്ള മുഴുവൻ വാഹനങ്ങളും വഴി തിരിഞ്ഞുപോകണം. ഇത്തരം വാഹനങ്ങൾ ബോയ്‌സ് ടൗൺ ചന്ദനത്തോട് നെടുംപൊയിൽ വഴി ജില്ലയിലേക്ക് പ്രവേശിക്കേണ്ടതും മാനന്തവാടി ഭാഗത്തേ ക്ക് പോകുന്ന വാഹനങ്ങൾ പാൽചൂരം ഒഴിവാക്കി നെടുംപൊയിൽ പേരിയ ചുരം വഴി പോകേണ്ടതുമാണ്