നിര്‍മ്മാണ പ്രവൃത്തി നടത്തേണ്ടതിനാല്‍ ഇരിട്ടി റോഡില്‍ നിന്നും ഇരിക്കൂര്‍ റോഡിലേക്കുള്ള മിനി ബൈപാസ് റോഡ് ഇന്നു മുതല്‍ രണ്ടാഴ്ച കാലത്തേക്ക് അടച്ചു.
എല്ലാ വാഹനങ്ങളും കണ്ണൂര്‍ റോഡില്‍ നിന്നും നേരെ ഇരിക്കൂര്‍ റോഡിലേക്ക് പോകേണ്ടതാണ്.
വാഹന യാത്രക്കാരും എല്ലാ വിഭാഗം ജനങ്ങളും ഈ താല്‍ക്കാലിക ക്രമീകരണവുമായി സഹകരിക്കണമെന്ന് നഗരസഭ അറിയിച്ചു.