2024 പ്രളയ ദുരിതാശ്വാസ ഫണ്ട് ഉടൻ വിതരണം ചെയ്യുക, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കുക,രൂക്ഷമായി കൊണ്ടിരിക്കുന്ന തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിലേക്ക് എസ്ഡിപിഐ മാങ്ങാട്ടിടം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു,
മെരുവമ്പായി മഖാം പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ പോലീസ് തടഞ്ഞു,എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സജീർ കീച്ചേരി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു, എസ്ഡിപിഐ മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് ആഷിർ നീർവേലി ,സെക്രട്ടറി ഹാരിസ് മെരുവമ്പായി ജോ:സെക്രട്ടറി അഷ്കർ എന്നിവർ സംസാരിച്ചു