Zygo-Ad

കക്കുവ പുഴയും ബാവലിയും കരകവിഞ്ഞു :ജനങ്ങളെ മാറ്റി പാർപ്പിച്ചു

 


കനത്ത മഴയെത്തുടർന്ന് കക്കുവപുഴ കരകവിഞ്ഞു. ബാവലി പുഴയിലും ജലനിരപ്പുയർന്നു. വീടുകളിൽ വെള്ളം കയറി. മുണ്ടയാംപറമ്പ് നടുക്കുന്നിയിൽ ഏഴ് വീട്ടുകാരെയും, ആറളം ഫാം  ബ്ലോക്ക് 13ൽ  അഞ്ച്  കുടുംബങ്ങളെയും ആർ ആർ ട്ടി ഓഫീസിനു സമീപമുള്ള അംഗൻവാടിയിലേക്കും ആറു കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.

ആറളം ഫാം ബ്ലോക്ക്  11ൽ വെള്ളം കയറി  കുടുംബങ്ങളെ അംഗൻവാടിയിലേക്ക് മാറ്റി. 

 അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി - മുണ്ടയാംപറമ്പ് മേഖലയിൽ പുഴ കരകവിഞ്ഞു. വൈകിട്ട് ഏഴ് മണിയോടെയാണ് വെള്ളം ഉയരാൻ തുടങ്ങിയത്.  രാത്രി ഒൻപത് മണിയോടെ വെള്ളം താഴ്ന്നു തുടങ്ങി. കരിക്കോട്ടക്കരി  കളരിക്കൽ പാലത്തിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മുണ്ടയാംപറമ്പ് മേഖലയിലെ താഴ്ന്ന മേഖലകളിലെ വീടുകളിൽ  വെള്ളം കയറിയതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ മാറ്റിപ്പാർപ്പിച്ചു. ഇരിട്ടി അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു.

കോളിത്തട്ട് ശക്തമായ കാറ്റിൽ വളകുഴി ദാസൻ്റെ വീടിനുമുകളിൽ മരം വീണ് വീട് തകർന്നു. വീട്ടിലുള്ളവർ അത്ദുതകരമായി പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.

വളരെ പുതിയ വളരെ പഴയ