അഞ്ചരക്കണ്ടി : കാവിൻ മൂലയില്‍ നിന്നും പാനേരി ചാലിലേക്ക് എളുപ്പത്തില്‍ പോകാവുന്ന കനാല്‍ റോഡ് തകർന്ന് തരിപ്പണമായി.
പേരിന് മാത്രമാണോ ഇവിടെ ടാറിങ്ങുള്ളത്. രണ്ടു കിലോ മീറ്റർ റോഡില്‍ നിറയെ വൻ കുഴികളാണുള്ളത്. മഴ ശക്തമായാല്‍ ഈ കുഴിയില്‍ വെള്ളം നിറയുന്നതിനാല്‍ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
നിത്യേനെ നിരവധിയാളുകള്‍ ദർശനം നടത്താറുള്ള പലേരി ക്ഷേത്രം, അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂള്‍, വില്ലേജ് ഓഫിസ് എന്നിവടങ്ങളിലേക്ക് എളുപ്പത്തില്‍ പോയി വരാനുള്ള റോഡാണിത്.
നിത്യേനെ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇതിലൂടെ സഞ്ചരിക്കുന്നുണ്ട്. പഴശി കനാലിന് ബൈപാസായി 40 വർഷം മുൻപെ നിർമ്മിച്ച റോഡാണിത്. താഴെ കാവിൻ മൂലയില്‍ ഇരിവേരി വായനശാല സ്ഥിതി ചെയ്യുന്ന ചക്കരക്കല്‍ - തലശേരി റോഡില്‍ ചെന്നു മുട്ടുന്ന റോഡാണിത്.
ചക്കരക്കല്‍ ടൗണിലുള്ള ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് മിക്ക വാഹനങ്ങളും ഇതിലൂടെ സഞ്ചരിക്കുന്നത്. മെയിൻ റോഡ് മുറിച്ചു കടന്നാല്‍ നേരെ പൊതുവാച്ചേരി വഴി കണ്ണൂർ, തലശേരി ഭാഗങ്ങളിലേക്ക് പോകാം.
കഴിഞ്ഞ വേനല്‍ കാലത്ത് കനാല്‍ വൃത്തിയാക്കി ജലസേചനം ഇറിഗേഷൻ വകുപ്പ് നടത്തിയെങ്കിലും റോഡിൻ്റെ അറ്റകുറ്റപ്പണി പഞ്ചായത്തോ ഉത്തരവാദിത്വപ്പെട്ട മറ്റുളളവരോ നടത്തിയില്ല. അതുകൊണ്ടു തന്നെ
റോഡിൻ്റെ സ്ഥിതി ശോച്യാവസ്ഥയില്‍ തന്നെ തുടരുകയാണ്.