Zygo-Ad

കർക്കിടക കഞ്ഞി രുചിച്ച് ചേരിക്കൽ ജൂനിയർ ബേസിക് സ്കൂ‌ളിലെ വിദ്യാർഥികൾ


 കർക്കിടക മാസത്തിലെ കഞ്ഞിയുടെ ഗുണമറിഞ്ഞും രുചിച്ചും ചേരിക്കൽ ജൂനിയർ ബേസിക് സ്കൂ‌ളിലെ കുരുന്നുകൾ. കേരളത്തിലെ പരമ്പരാഗത ചികിത്സാവിധി പ്രകാരം, ആരോഗ്യപരിപാലനത്തിനായി കർക്കടകമാസത്തിൽ തയ്യാറാക്കുന്ന ഒരു പ്രത്യേക കൂട്ടായ കഞ്ഞി തയ്യാറാക്കുവാൻ അധ്യാപകരും രക്ഷിതാക്കളും നേതൃത്വംനൽകി. ഇതിനാവശ്യമായ തേങ്ങയും മറ്റ് സാധനങ്ങളും രക്ഷിതാക്കൾ തന്നെ സ്‌കൂളിലേക്ക് കൊടുത്തു. കുഞ്ഞുങ്ങൾക്ക് എല്ലാം കഴിക്കാൻ പാകത്തിന് അതീവ ശ്രദ്ധയോടെയാണ് മരുന്ന് കഞ്ഞി തയ്യാറാക്കിയത്.  പഴയകാല ഭക്ഷണ രീതിയെ കുറിച്ചും പുതിയകാല ഭക്ഷണ രീതിയെക്കുറിച്ചും ഡോ. ജിഷ്ണു പുരുഷോത്തമൻ ക്ലാസ്സ്‌ എടുത്തു. പി അഭിന അധ്യക്ഷയായി. പി ടി എ പ്രസിഡന്റ്‌ ടി ആർ വിധു, അധ്യാപകരായ വി ഗസില, എ അഖില എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ