ഇരിട്ടി: കരിക്കോട്ടക്കരി സെന്‍റ് തോമസ് യൂപി സ്കൂളിനോടു ചേർന്ന് വിദ്യാർഥികളെയും പൊതുജനങ്ങളെയും ഭീതിയിലാക്കി മലയോര ഹൈവേയിലെ ട്രാൻസ്‌ഫോർമർ.
സ്കൂളില്‍ നിന്ന് 10 മീറ്റർ വ്യത്യാസത്തില്‍ നില്‍ക്കുന്ന ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് ജനങ്ങള്‍ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
നിലവില്‍ മലയോര ഹൈവേയുടെ പ്രവൃത്തികള്‍ നടക്കുമ്പോള്‍ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്കൂളിന്‍റെ മതിലിനോട് ചേർന്ന് നില്‍ക്കുന്ന ട്രാൻസ്ഫോർമർ എപ്പോഴും അപകട ഭീഷണിയാണ്.
കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തി എവിടെ വേണമെങ്കിലും സ്ഥാപിക്കുന്നതിന് നാട്ടുകാർ എതിരല്ലെന്നും വിഷയത്തില്‍ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.