പിണറായി :മാലിന്യങ്ങൾ ക്കിടയിലെl ഷർട്ട് വില്ലനായി. വേറിട്ട കണ്ടെത്തലുമായി വേങ്ങാട് പഞ്ചായത്ത് വിജിലൻസ് സ്ക്വാഡ്. മാലിന്യം തള്ളിയവരെ കണ്ടെത്തി 5000 രൂപ പിഴ ചുമത്തി. വിളയോട് സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് നിരവധി ചാക്കുകെട്ടുകളിൽ മാലിന്യം കണ്ടെത്തിയത്.
ചെരുപ്പ്, ബാഗ്, തുണികൾ മുതലയവയാണ് തള്ളിയത്. ഇവ യ്ക്കിടയിൽ നിന്ന് ലഭിച്ച ഒരു ഷർട്ടിന്ടെ കോളറിൽനിന്ന് തുന്നിയ സ്ഥാപനത്തിന്റെ ഫോൺ നമ്പറും ലഭിച്ചു
തുടരന്വേഷണത്തിൽ തുണി തയ്ച്ചു നൽകിയ വ്യക്തിയെ കണ്ടെത്തുകയും ചെയ്തു. പുറക്കളം സ്വദേശിയായ വീട്ടുടമയെ ബന്ധപ്പെ ട്ടപ്പോൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. അഞ്ചായിരം രൂപ പിഴ ചുമത്തി.
മാലിന്യം എടുത്തു മാറ്റുന്നതിനും അംഗീകൃത ഏജൻസി വഴി മാലിന്യം കൈമാറ്റം ചെയ്തു വിവരം പഞ്ചാ യത്തിൽ അറിയിക്കുന്നതിനും നിർദേശം നൽകി.
പരിശോധനയ്ക്ക് കെ കെ സുധാകരൻ, വേങ്ങാട് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെ ക്ടർ ജെറിൻ ജോൺ, ലിൻസി പി ലക്ഷ്മണൻ എന്നിവർ നേതൃത്വം നൽകി.
