ഇരിട്ടി: ഇരിട്ടി പഴയ പാലത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്ക്.
ബംഗളൂരുവിൽ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
ഇരിട്ടി ടൗണിൽ ആളെയിറക്കി പയ്യന്നൂരിലേക്ക് പോകുമ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ ഇരുമ്പ് കൂട്ടിലേക്ക് ഇടിച്ച് കയറിയത്.
ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. രണ്ട് പേരുടെ പരിക്ക് സാരമുള്ളതാണെന്നാണ് വിവരം. ബസ് ഭാഗികമായി തകർന്നിട്ടുണ്ട്.