Zygo-Ad

ശൈത്യകാല ഷെഡ്യൂൾ ഇന്ന് മുതൽ: കണ്ണൂരിൽ നിന്ന് വിമാന സർവീസുകൾ കുറയും


മട്ടന്നൂർ: വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂൾ ഞായറാഴ്ച തുടങ്ങുമ്പോൾ കണ്ണൂർ വിമാന താവളത്തിൽ നിന്നുള്ള സർവീസുകൾ കുറയും.

എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വെട്ടിക്കുറച്ചതോടെ ആഴ്ചയിൽ 42 സർവീസുകൾ കുറയും.

കുവൈത്ത്, ബഹ്‌റൈൻ, ദമാം, ജിദ്ദ എന്നീ സെക്ടറുകളിലേക്ക് കണ്ണൂരിൽ നിന്ന് നേരിട്ടുള്ള സർവീസുകൾ ഉണ്ടാകില്ല.

ഷാർജയിലേക്കുള്ള പ്രതിവാര സർവീസുകൾ 12-ൽ നിന്ന് ഏഴായും അബുദാബിയിലേക്ക് 10-ൽ നിന്ന് ഏഴായും കുറച്ചു.

മസ്കറ്റിലേക്ക് ഏഴ് സർവീസ് ഉണ്ടായിരുന്നത് നാലാക്കി. ദുബായ്, റാസൽഖൈമ സെക്ടറുകളിലേക്കുള്ള ഓരോ സർവീസുകളും കുറച്ചിട്ടുണ്ട്.

സർവീസ് ക്രമീകരണങ്ങളുടെ ഭാഗമായാണ് ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ കുറയ്ക്കുന്നതെന്നാണ് വിമാന കമ്പനി അധികൃതർ പറയുന്നത്.

വളരെ പുതിയ വളരെ പഴയ