Zygo-Ad

അമിതവേഗതയെന്ന് ആരോപണം: ഇരിട്ടിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനമേറ്റു; കാർ യാത്രക്കാർക്കെതിരെ പരാതി

 


ഇരിട്ടി: റോഡിൽ അമിതവേഗതയിൽ ബസ് ഓടിച്ചെന്നാരോപിച്ച് ഇരിട്ടിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനമേറ്റു. മാനന്തവാടി സ്വദേശിയായ പി.ജെ. ബാബുവിനാണ് (49) മർദ്ദനമേറ്റത്. ഇന്നലെ രാത്രി 7 മണിയോടെ ഇരിട്ടി ടൗണിലായിരുന്നു സംഭവം.

കാസർകോട് നിന്നും കണ്ണൂർ വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസ്, പയഞ്ചേരി മുക്കിന് സമീപത്ത് വെച്ച് തങ്ങളുടെ കാറിൽ ഇടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കാർ യാത്രക്കാർ ബസിനെ പിന്തുടർന്നത്. ഇരിട്ടി ബസ് സ്റ്റാൻഡിന് സമീപം വെച്ച് കാർ ബസിന് കുറുകെ ഇട്ട് തടയുകയും, തുടർന്ന് ഡ്രൈവർ ബാബുവിനെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

മർദ്ദനത്തെ തുടർന്ന് യാത്ര പാതിവഴിയിൽ അവസാനിപ്പിച്ച ഡ്രൈവർ ബാബു ഇരിട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, ബസ് ഡ്രൈവർ തങ്ങളെ കയ്യേറ്റം ചെയ്തതായി ആരോപിച്ച് കാർ യാത്രക്കാരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരും ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഇരുവിഭാഗത്തിന്റെയും പരാതികളിൽ ഇരിട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.


വളരെ പുതിയ വളരെ പഴയ