Zygo-Ad

പൂക്കോട് കാറുകൾ കൂട്ടിയിടിച്ച് അപകടം: നാലുപേർക്ക് പരിക്ക്; സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 


കൂത്തുപറമ്പ്: പൂക്കോട് രണ്ട് കാറുകളും സ്കൂട്ടറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. കാർ യാത്രക്കാരായ ഇസ്മയിൽ (49, വടകര), അഷറഫ് (55, നീർവേലി), ഷെഫീർ (45, നീർവേലി), ദിനു (55, തില്ലങ്കേരി) എന്നിവർക്കാണ് പരിക്കേറ്റത്.

കൂത്തുപറമ്പിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ വന്ന കാറും തമ്മിലാണ് പൂക്കോട് വെച്ച് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാറുകൾ സമീപത്തുകൂടി പോവുകയായിരുന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. എന്നാൽ സ്കൂട്ടർ യാത്രക്കാരൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

 കൂത്തുപറമ്പ് പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് തകർന്ന വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.




വളരെ പുതിയ വളരെ പഴയ