Zygo-Ad

പേരാവൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പുലർച്ചെ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കുന്നു

 


പേരാവൂർ: പുലർച്ചെ യാത്ര ചെയ്യുന്നവർക്കും സ്ഥിരം യാത്രക്കാർക്കും ആശ്വാസമായി പേരാവൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കുന്നു. ഫെബ്രുവരി ഒന്നാം തീയതി (ഞായറാഴ്ച) മുതൽ സർവീസ് നിലവിൽ വരും.

പുലർച്ചെ 4.15-ന് പേരാവൂർ സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസ്, ഇരിട്ടി വഴി സഞ്ചരിച്ച് രാവിലെ 5.45-ന് തലശ്ശേരിയിൽ എത്തിച്ചേരും. കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യുന്നവർക്കും പുലർച്ചെ ജോലിക്ക് പോകേണ്ടവർക്കും ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് ഈ സർവീസിന്റെ സമയം ക്രമീകരിച്ചിരിക്കുന്നു



വളരെ പുതിയ വളരെ പഴയ