Zygo-Ad

ഇരിക്കൂറില്‍ സാഹസിക രക്ഷാപ്രവര്‍ത്തനം: 32 അടി താഴ്ചയുള്ള കിണറ്റില്‍ വീണ പൂച്ചയ്ക്ക് രക്ഷകരായി ഫയര്‍ ഫോഴ്‌സ്


ഇരിക്കൂർ: ഇരിക്കൂർ ബ്ലാത്തൂരിൽ മുപ്പത്തിരണ്ടടി താഴ്ചയുള്ള കിണറ്റിൽ വീണ പൂച്ചയെ ഇരിട്ടി ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി.

ബ്ലാത്തൂർ ഇല്ലത്തടത്ത് മുസ്തഫയുടെ വീട്ടിലെ കിണറ്റിലാണ് പൂച്ച വീണത്. പൂച്ച കിണറ്റിൽ അകപ്പെട്ടത് ശ്രദ്ധയിൽപെട്ട വീട്ടുകാരും പരിസരവാസികളും ചേർന്ന് ആദ്യം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

തുടർന്നാണ് ഇരിട്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. ഉടന് തന്നെ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം ശാസ്ത്രീയമായ രീതിയിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.

കിണറ്റിൽ വെള്ളം കുറവായത് പൂച്ചയുടെ ജീവൻ നിലനിർത്താൻ സഹായകമായി. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ അരുൺ കുമാർ ഏണി ഉപയോഗിച്ച്‌ കിണറ്റിലിറങ്ങിയാണ് പടവിൽ പതുങ്ങിയിരുന്ന പൂച്ചയെ സുരക്ഷിതമായി കരയ്ക്കെത്തിച്ചത്.

 സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ കെ വി വിജേഷ്, ജസ്റ്റിൻ ജയിംസ്, ഹോം ഗാർഡുമാരായ രമേഷ്, സരീഷ് എന്നിവരും ഈ ദൗത്യത്തിൽ പങ്കാളികളായി.

വളരെ പുതിയ വളരെ പഴയ