Zygo-Ad

മട്ടന്നൂർ നഗരസഭ കൗൺസിലറും സിപിഐ എം കരേറ്റ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ കെ കെ അഭിമന്യു (64) നിര്യാതനായി

 


മട്ടന്നൂർ നഗരസഭ കൗൺസിലറും സിപിഐ എം കരേറ്റ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ കെ കെ അഭിമന്യു (64) നിര്യാതനായി. റിട്ട. ബിഎസ്എൻഎൽ ജീവനക്കാരനാണ്. ഉരുവച്ചാൽ വാർഡിൽ നിന്നാണ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. കർഷകസംഘം പഴശ്ശി സൗത്ത് വില്ലേജ് കമ്മിറ്റി അംഗം, ഉരുവച്ചാൽ റെഡ് സ്റ്റാർ സെന്റർ നേതൃസമിതി അംഗ o, ഉരുവച്ചാൽ പബ്ലിക്  സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ  പ്രവർത്തിച്ചു വരികയാണ്. 

 പരേതരായ കൊട്ടന്റെയും കെ കെ നാരായണിയുടെയും മകനാണ്.

ഭാര്യ: കെ സുജയ  (സിപിഐ എം കരേറ്റ വെസ്റ്റ് ബ്രാഞ്ച് അഗം ). 

 മക്കൾ: അനുരാഗ് (സിപിഐ എം ഉരുവച്ചാൽ ടൗൺ ബ്രാഞ്ച് അംഗം), അനുവിന്ദ്.

സഹോദരങ്ങൾ: ലീല, പുരുഷോത്തമൻ, രാധ,  രവീന്ദ്രൻ (സിപിഐ എം ഉരുവച്ചാൽ ടൗൺ ബ്രാഞ്ച് അംഗം),സന്തോഷ് കുമാർ (സിപിഐ എം ഉരുവച്ചാൽ ടൗൺ ബ്രാഞ്ച് അംഗം, ഉരുവച്ചാൽ അർബൻ ഡയാലിസിസ് സെന്റർ ജീവനക്കാരൻ).  

ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ 10 വരെ ഉരുവച്ചാൽ ടൗണിലും 11 മുതൽ ഒരു മണി വരെ വീട്ടിലും ഒരു മണി മുതൽ രണ്ടു മണി വരെ മട്ടന്നൂർ നഗരസഭ ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചയ്ക്ക് ശേഷം 2.30ന് പൊറോറ നിദ്രാലയത്തിൽ.

വളരെ പുതിയ വളരെ പഴയ