Zygo-Ad

തൊക്കിലങ്ങാടിയിൽ വിവാഹ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തല്‍; മൂന്ന്‌ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌


കൂത്തുപറമ്പ്‌: തൊക്കിലങ്ങാടി പാലാ പറമ്പില്‍ വിവാഹ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ കേസില്‍ മൂന്ന്‌ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കൂത്തുപറമ്പ്‌ പോലീസ്‌ കേസെടുത്തു.

സ്വരലാല്‍, രാഗുയെന്ന രാഗേഷ്‌, അര്‍ഷാദ്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തിട്ടുള്ളത്‌. തന്റെ അടുത്ത ബന്ധുവിന്റെ വിവാഹ വീട്ടില്‍ വന്ന ലെനിയന്‍ യെന്ന റെനീഷ്‌, സരീഷ്‌ എന്നിവരെയും തന്നെയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി എ. സജീവന്‍ കൂത്തുപറമ്പ്‌ പോലീസ്‌ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ പോലീസ്‌ കേസെടുത്തത്‌. 

പ്രസ്‌തുത കല്യാണത്തിന്‌ ക്ഷണം ഇല്ലാതിരുന്ന പ്രതികള്‍, ബിജെപി അനുഭാവികളായ തങ്ങളോടുള്ള രാഷ്ര്‌ടീയ വിരോധത്തിലാണ്‌ കല്യാണ വീട്ടില്‍ വന്ന്‌ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും പരാതിയില്‍ പറയുന്നു.

വളരെ പുതിയ വളരെ പഴയ