Zygo-Ad

ചെറുവാഞ്ചേരിയിൽ വീടിന്റെ കിടപ്പുമുറിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി


ചെറുവാഞ്ചേരി: കണ്ണൂർ ജില്ലയിലെ ചെറുവാഞ്ചേരി കല്ലുവളപ്പിൽ വീടിനുള്ളിൽ രാജവെമ്പാല കയറി. വീട്ടിലെ കിടപ്പുമുറിയിൽ കണ്ടെത്തിയ ഭീമൻ രാജവെമ്പാലയെ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (RRT) എത്തി സാഹസികമായി പിടികൂടി.

ചെറുവാഞ്ചേരി കല്ലുവളപ്പിലെ ജനവാസ മേഖലയിലുള്ള വീടിന്റെ കിടപ്പുമുറിയിൽ പാമ്പിനെ കണ്ട വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

 


സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ സുരക്ഷിതമായി പിടികൂടി ചാക്കിലാക്കി.

പിടികൂടിയ രാജവെമ്പാലയെ പിന്നീട് ജനവാസമില്ലാത്ത ഉൾവനത്തിൽ തുറന്നുവിട്ടു.

ജനവാസ കേന്ദ്രത്തിൽ ഇത്രയും വലിയ വിഷപ്പാമ്പ് എത്തിയത് പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. വനമേഖലയോട് ചേർന്നുള്ള പ്രദേശമായതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

വളരെ പുതിയ വളരെ പഴയ