Zygo-Ad

അന്യ സംസ്ഥാന തീർത്ഥാടക ബാഹുല്യം : കൊട്ടിയൂരിൽ വ്യാഴാഴ്ചയും വൻ ഭക്തജന തിരക്ക്


കൊട്ടിയൂർ: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകരുടെ വൻ തിരക്ക് കാരണം വൈശാഖ മഹോത്സവം നടക്കുന്ന കൊട്ടിയൂർ ജനസാഗരമായി മാറുന്നു. വ്യാഴാഴ്ച പ്രവൃത്തിദിനം ആയിരുന്നിട്ടുകൂടി കൊട്ടിയൂരിൽ വലിയ തോതിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

രാവിലെ നിർമ്മാല്യം നീക്കലിന് ശേഷം 36 കുടം അഭിഷേകം, ഉഷ പൂജ, സ്വർണ്ണ കുടം, വെള്ളികുടം സമർപ്പണം, പന്തീരടി പൂജ, ഉച്ച ശീവേലി, ആയിരംകുടും അഭിഷേകം എന്നിവ നടന്നു. ഉത്സവക്കാലത്തെ ആരാധനകളിൽ നാലാമത്തേതും അവസാനത്തേതുമായ രോഹിണി ആരാധന 14 ന് നടക്കും. തുടർന്ന് 16 മുതൽ ചതുശ്ശത നിവേദ്യങ്ങൾ ആരംഭിക്കുന്നതാണ്.


വളരെ പുതിയ വളരെ പഴയ