Zygo-Ad

വിജയത്തിളക്കത്തിൽ പിണറായി എ.കെ.ജി.എം.ജി.എച്ച്.എസ്.എസ്; പ്രതിഭകളെ അനുമോദിച്ചു


പിണറായി: കഴിഞ്ഞ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പിണറായി എ.കെ.ജി.എം ജി.എച്ച്.എസ്.എസിൽ അനുമോദിച്ചു.

 തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപൻ ഐ.പി.എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെർലി പി. അധ്യക്ഷത വഹിച്ചു.

വിദ്യാലയത്തിലെ ഉന്നത വിജയികൾക്കൊപ്പം കണ്ണൂർ സർവ്വകലാശാല ബി.എ എക്കണോമിക്സ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ വേദ പ്രവീൺ, ബി.എ ഇംഗ്ലീഷ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഐശ്വര്യ പ്രദീപ് എന്നീ പൂർവ്വ വിദ്യാർഥിനികളെയും ചടങ്ങിൽ ആദരിച്ചു.

ഹയർ സെക്കൻഡറി പരീക്ഷയിൽ 53 കുട്ടികൾക്കും എസ്.എസ്.എൽ.സി പരീക്ഷയിൽ 31 കുട്ടികൾക്കുമാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് (A+) ലഭിച്ചത്.

ചടങ്ങിൽ വാർഡ് മെമ്പർ സി.പി. ലോഹിതാക്ഷൻ, പി.ടി.എ പ്രസിഡന്റ് എ. അനിൽ കുമാർ, മദർ പി.ടി.എ പ്രസിഡന്റ് ജസിന ലതീഷ്, സ്റ്റാഫ് സെക്രട്ടറി ബിജോയ് എൻ.എം എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ പി. ശ്രീജിത്ത് സ്വാഗതവും ഹെഡ്മാസ്റ്റർ ഡോ. ജയേഷ് വി. നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ