Zygo-Ad

ജില്ലയില്‍ ഓപ്പറേഷൻ തൂഫാൻ, റെയ്ഡ് തുടരുന്നു: നിരോധിത പുകയില ഉല്‍പന്ന ശേഖരവുമായി വില്‍പനക്കാരൻ പിടിയില്‍


കരിക്കോട്ടക്കരി: കണ്ണൂർ ജില്ലയില്‍ ഓപ്പറേഷൻ തൂഫാൻ റെയ്ഡ് തുടരുന്നു ഇതിൻ്റെ ഭാഗമായി :20,850പാക്കറ്റ് നിരോധിത പുകയില ഉത്പന്ന ശേഖരവുമായി മൊത്ത വിതരണക്കാരൻ പിടിയിലായി.

 കരിക്കോട്ടക്കരിയിൽ ഓപ്പറേഷൻ തൂഫാൻ റെയ്‌ഡില്‍ വിതരണത്തിനായി സൂക്ഷിച്ച 20850പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി മൊത്ത വിതരണക്കാരനെ പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നു പിടികൂടി.

തമിഴ്നാട് കുലശേഖരപുരം സ്വദേശി അങ്ങാടിക്കടവ് സ്‌കൂളിന് സമീപത്തെ വാടക വീട്ടില്‍ താമസിക്കുന്ന ആർ. പുഷ്പ രാജിനെ (53) യാണ് കരിക്കോട്ടക്കരി എസ്. ഐ. എം. ജെ.ബെന്നിയും സംഘവും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടിയത്.

 വാടക വീട്ടില്‍ 28 ചാക്കുകളിലായി സൂക്ഷിച്ച നിരോധിത പുകയില ഉല്‍പന്നങ്ങളായ ഹാൻസ്, കൂള്‍ലിപ്പ് എന്നിവയുടെ 20850 പാക്കറ്റ് പോലീസ് പിടിച്ചെടുത്തു.

മാസങ്ങള്‍ക്ക് മുമ്പ് ഇയാളെ കൂട്ടുപുഴയിലും ഉളിക്കലും വെച്ച്‌ പോലീസ് പിടികൂടി റെയ്ഡ് നടത്തി 31750 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി കേസെടുത്തിരുന്നു. പിന്നീട് വ്യാപാരം വീണ്ടും തുടങ്ങിയതോടെ രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഇന്നലെ 20850 പാക്കറ്റ് പാൻമസാലയുമായി പ്രതി വീണ്ടും പിടിയിലായത്. 

പോലീസ് സംഘത്തില്‍ സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ ശ്രീജിത്, ശ്രീനാഥ് എന്നിവരും ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളുമുണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ